X

വയലിന്‍ തീര്‍ത്ത പ്രണയവും സ്വപ്‌നങ്ങളും: ബാലഭാസ്കര്‍ എന്ന അതുല്യ പ്രതിഭ (വീഡിയോ)

ഫ്യൂഷന്‍ സംഗീത പരിപാടികളിലൂടേയും സ്റ്റേജ് ഷോകളിലൂടെയും ആല്‍ബങ്ങളിലൂടെയും ബാലഭാസ്‌കര്‍ സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരനായി. 90കളിലെ കാമ്പസുകളില്‍ ബാലഭാസ്‌കറിന് വലിയൊരു ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു.

ബാലഭാസ്‌കറിന്റെ അകാല വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. വയിലിനില്‍ സംഗീത വിസ്മയം തീര്‍ത്ത ബാലഭാസ്‌കര്‍ 17ാം വയസില്‍ സ്വതന്ത്ര സംഗീത സംവിധായകനായി – മംഗല്യപ്പല്ലക്ക് എന്ന സിനിമയിലൂടെ. പിന്നീട് സിനിമകളില്‍ അത്ര സജീവമായില്ലെങ്കിലും ഫ്യൂഷന്‍ സംഗീത പരിപാടികളിലൂടേയും സ്റ്റേജ് ഷോകളിലൂടെയും ആല്‍ബങ്ങളിലൂടെയും ബാലഭാസ്‌കര്‍ സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരനായി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, മാര്‍ ഇവാനിയോസ് കോളേജ്, സംസ്കൃത കോളേജ് എന്നിവിടങ്ങളിലെ താരമായിരുന്നു ബാലഭാസ്കര്‍. സംസ്കൃത കോളേജില്‍ എംഎ സംസ്കൃതം വിദ്യാര്‍ഥി ആയിരിക്കെയാണ് എംഎ ഹിന്ദി വിദ്യാര്‍ഥി ആയിരുന്ന ലക്ഷ്മിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും ചെറുപ്രായത്തില്‍ വിവാഹിതരായി. ബാലഭാസ്കറിന് 22 വയസ് പ്രായമുള്ളപ്പോള്‍. ലക്ഷ്മിക്ക് വേണ്ടി കമ്പോസ് ചെയ്ത “ആര് നീ എന്നോമലേ” ശ്രദ്ധേയമായിരുന്നു.

90കളിലും രണ്ടായിരത്തിന് ശേഷമുള്ള വര്‍ഷങ്ങളിലും കാമ്പസുകളില്‍ ബാലഭാസ്‌കറിന് വലിയൊരു ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു. നിനക്കായ്‌ പോലുള്ള പ്രണയ ആല്‍ബങ്ങള്‍ വലിയ ഹിറ്റുകളായി മാറി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബാലഭാസ്‌കര്‍ തുടങ്ങിയ ‘കണ്‍ഫ്യൂഷന്‍’ എന്ന ബാന്‍ഡ് കേരളത്തിലെ തന്നെ ആദ്യത്തെ സംഗീത ബാന്‍ഡുകളിലൊന്നാണ്. എആര്‍ റഹ്മാനെ പോലുള്ള സംഗീത സംവിധായകര്‍ ബാലഭാസ്കറിന്‍റെ പ്രകടനം ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ വയലിന്‍ മാന്ത്രികതയിലൂടെ, വീഡിയോകളിലൂടെ, സംഗീതപ്രതിഭയുടെ ഓര്‍മ്മയിലൂടെ –

വീഡിയോകള്‍ കാണാം:

This post was last modified on October 2, 2018 7:59 am