X

ബാലഭാസ്‌കറിന്റെ അപകടം പുനരാവിഷ്‌കരിച്ച് അന്വേഷണസംഘം; സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ സംശയം

കാറിന്റെ സീറ്റ് ബെല്‍റ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം പുനരാവിഷ്‌കരിച്ച് പോലീസ്. അപടത്തില്‍പ്പെട്ട വാഹനത്തിന്റെ വിദഗ്ധ പരിശോധനയ്ക്ക് പുറമേയാണ് ഇത്. വാഹനം ട്രയല്‍ ഓടിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന.

കാറിന്റെ സീറ്റ് ബെല്‍റ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം, മോട്ടോര്‍ വാഹന വകുപ്പ്, ഫോറന്‍സിക് വിഭാഗം, വാഹനത്തിന്റെ കമ്പനിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. വാഹനം ട്രയല്‍ ഓടിച്ചും പരിശോധന നടത്തി. അപട സമയത്തെ കൃത്യമായ സാഹചര്യം മനസിലാക്കുകയായിരുന്നു ട്രയലിന്റെ ലക്ഷ്യം. അപകട സമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നത് എന്നത് സംബന്ധിച്ചുള്ള കൃത്യമായ സ്ഥിരീകരണമായിട്ടില്ല. പരുക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ മൊഴി.

അതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് വേണ്ടി കൂടിയാണ് സീറ്റ് ബെല്‍റ്റുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.

read more:EXPLAINER: മരിച്ചത് 112 കുട്ടികള്‍; എന്താണ് ബിഹാറില്‍ സംഭവിക്കുന്നത്? ‘ലിച്ചിപ്പഴം’ കൊണ്ട് സര്‍ക്കാര്‍ മറച്ചുപിടിക്കുന്നത് പോഷകാഹാരക്കുറവോ?