ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇവിഎം) മോഷ്ടിച്ച കേസില്‍ ഒഡീഷയിലെ പുരി ജില്ലയില്‍ സത്യബാദി നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഓം പ്രകാശ് മിശ്ര ഉടന്‍ അറസ്റ്റിലായേക്കും. വോട്ടിംഗ് യന്ത്രങ്ങളും തിരഞ്ഞെടുപ്പ് രേഖകളും ഓം പ്രകാശ് മിശ്ര നശിപ്പിച്ചതായി പരാതിയുണ്ട്. ചൊവ്വാഴ്ച ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനൊപ്പം നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പും ഒഡീഷയില്‍ നടന്നിരുന്നു.
ആയുധങ്ങളുമായി അനുയായികള്‍ക്കൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തുകയായിരുന്നു ഓംപ്രകാശ് മിശ്ര എന്ന് പുരി എസ് പി പറയുന്നു. നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് അക്രമികളെ പിടികൂടി. ഇവരില്‍ നിന്ന് തോക്ക് പിടിച്ചെടുത്തു. ഗന്‍ജാം ജില്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥികളിലൊരാളായ നിലാമണി ബിസോയിയെ വോട്ടിംഗ് യന്ത്രം തകര്‍ത്തതിന് ഏപ്രില്‍ 19ന് അറസ്റ്റ് ചെയ്തിരുന്നു.
Leave a Comment