ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ആരാധകൻ പോലീസിൽ പരാതിപെട്ടു. തന്‍റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിയെടുത്തതായി കാണിച്ച് ആണ് ആരധകൻ ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ആണ് പരാതി നല്‍കിയിരിക്കുകയാണ്. ‘മുംബെെ തക്ക്’ ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വെെകുന്നേരം സെെക്ലിംഗിനായി ഇറങ്ങിയ സല്‍മാന്‍റെ വീഡിയോ എടുക്കാന്‍ ആരാധകൻ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചതായാണ് പരാതി. എന്നാൽ ഇതേ സമയം സല്‍മാന്‍റെ അനുവാദമില്ലാതെ ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി കാട്ടി താരത്തിന്‍റെ ബോഡിഗാര്‍ഡും പരാതി നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സൽമാൻ ഖാന്റെ പുതിയ ചിത്രം ഭാരത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. ദബാംഗ് ൩ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് സൽമാൻ ഇപ്പോൾ.
Leave a Comment