X

ജിയോ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം: 54,000 ജീവനക്കാരെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടേക്കും

2017-18ല്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനം 20 ശതമാനം കുറഞ്ഞു. ജിയോയുടെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാനുകളാണ് ഇതിന് കാരണമായത്.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് ബിഎസ്എന്‍എല്‍ 54,000ത്തിനടുത്ത് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. അന്തിമ തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകൂ എന്നും ഡെക്കാള്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിലയന്‍സ് ജിയോയുടെ വരവിന് ശേഷം ബിഎസ്എന്‍എല്ലിനുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ മൂന്നംഗ സമിതി രൂപീകരിച്ചത്.

2017-18ല്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനം 20 ശതമാനം കുറഞ്ഞു. ജിയോയുടെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാനുകളാണ് ഇതിന് കാരണമായത്. 2017-18ല്‍ 7993 കോടി രൂപയുടെ നഷ്ടമാണ് ബിഎസ്എന്‍എല്‍ രേഖപ്പെടുത്തിയത്. 2016-17നേക്കാള്‍ 66 ശതമാനം കൂടുതല്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അവര്‍ തീരുമാനിക്കട്ടെ എന്നാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ നിലപാട്. കാരണം ഇപ്പോള്‍ വിആര്‍എസ് പാക്കേജ് പ്രഖ്യാപിക്കുകയോ പിരിച്ചുവിടല്‍ നടത്തുകയോ ചെയ്താല്‍ അത് തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും. അതേസമയം പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 58 ആക്കി കുറക്കുന്നതിനെയും 50 വയസോ അതിന്് മുകളിലോ പ്രായമുള്ളവര്‍ക്ക് വിആര്‍എസ് സ്‌കീം പ്രഖ്യാപിക്കുന്നതിനും അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബിഎസ്എന്‍എല്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ബിഎസ്എന്‍എലിന് ഫോര്‍ജി സ്‌പെക്ട്രം അനുവദിക്കുന്നത് അടിയന്തരമായി വേണം.

വിരമിക്കല്‍ പ്രായം കുറക്കുന്നതിലൂടെ 13,895 കോടി രൂപ അടുത്ത ആറ് വര്‍ഷത്തെ വേതന ബില്ലില്‍ നിന്ന് കുറക്കാനാകുമെന്ന് ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നു. സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ 1671 കോടി രൂപ മുതല്‍ 1921.24 കോടി രൂപ വരെ ലാഭിക്കാനാകും. പുതിയ തീരുമാനം നടപ്പിലായാല്‍ 54,451 ജീവനക്കാര്‍ പുറത്തുപോകേണ്ടി വരും. ബിഎസ്എന്‍എലില്‍ മൊത്തം 1,74,312 ജീവനക്കാരാണുള്ളത്. ഇതിന്റെ 31 ശതമാനം.

This post was last modified on April 4, 2019 6:38 am