X

വിശ്വാസികള്‍ പാരിഷ് യോഗത്തിലേക്ക് ഇരച്ചുകയറി; സിസ്റ്റര്‍ ലൂസിയെ വിലക്കിയ നടപടി പിന്‍വലിച്ചു

വയനാട് കാരക്കാമല പള്ളിയില്‍ ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സിസ്റ്റര്‍ ലൂസിക്ക് മാനന്തവാടി രൂപത ഏര്‍പ്പെടുത്തിയ വിലക്ക് സഭ നീക്കി. വയനാട് കാരക്കാമല പള്ളിയില്‍ ശക്തമായ പ്രതിഷേധവുമായി എത്തിയ വിശ്വാസികള്‍ പാരിഷ് ഹാളിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. വിശ്വാസികളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം റദ്ദാക്കിയത്. സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാനടപടികളില്‍ നിന്ന് വിലക്കിയ നടപടി വിവാദമാവുകയും വലിയ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു.

വേദ പാഠം, വിശുദ്ധ കുര്‍ബാന, ഇടവക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നും വിലക്കിയായിരുന്നു രൂപതയുടെ പ്രതികാര നടപടി. സമരം അവസാനിപ്പിച്ച ശേഷം മഠത്തില്‍ തിരിച്ചെത്തിയ ഉടനെയാണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും മദര്‍ സുപ്പീരിയര്‍ അറിയിച്ചിരുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, സഭയെ അവഹേളിച്ചു, മാധ്യമങ്ങളില്‍ സഭയെ പരസ്യമായി വിമര്‍ശിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

READ ALSO: ‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

സഭ സാത്താന്റെ കൂടെയെന്ന് വീണ്ടും തെളിയിച്ചു

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

This post was last modified on September 24, 2018 6:50 pm