X

പോത്തിനേയും എരുമയേയും ഒഴിവാക്കിയേക്കും; വിവാദ കന്നുകാലി വില്‍പ്പന നിയന്ത്രണത്തില്‍ ഭേദഗതിക്ക് ആലോചന

പോത്തിനേയും എരുമയേയും കശാപ്പിനായി വില്‍ക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആലോചന.

വിവാദമായ കന്നുകാലി വില്‍പ്പന നിയന്ത്രണ ഉത്തരവില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണിത്. പോത്തിനേയും എരുമയേയും കശാപ്പിനായി വില്‍ക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആലോചന. പശു, കാള, പോത്ത്, എരുമ തുടങ്ങി എല്ലാ തരം കന്നുകാലികളേയും കശാപ്പുകാര്‍ക്ക് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം വില്‍പ്പന നിജപ്പെടുത്തിക്കൊണ്ടുമാണ് പരിസ്ഥിതി മന്ത്രാലയം വിവാദ ഉത്തരവ് പുറത്തിറക്കിയത്.

കന്നുകാലി വില്‍പ്പനയും അറവുശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതും ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നതും തുകല്‍ വ്യവസായത്തെ തകര്‍ക്കുന്നതുമായ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുയര്‍ന്നിരിക്കുന്നത്. ഉത്തരവ് നടപ്പാക്കാനാവില്ലെന്നും പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

This post was last modified on May 30, 2017 10:23 am