X

ഛത്തീസ്ഗഡില്‍ ഐഇഡി സ്‌ഫോടനം: മൂന്ന് നാട്ടുകാരം ഒരു സിഐഎസ്എഫ് ജവാനും കൊല്ലപ്പെട്ടു

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിയോഗിച്ച സിഐഎസ്എഫ് സംഘമാണ് ആക്രണത്തിനിരയാക്കപ്പെട്ടത്.

ഛത്തീസ്ഗഡിലെ ദണ്ഡേവാദയില്‍ ബച്ചേലി മേഖലയിലുണ്ടായ ഐഇഡി (ഇപ്രൊവൈസീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടനത്തില്‍ മൂന്ന് നാട്ടുകാരും ഒരു സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) ജവാനും കൊല്ലപ്പെട്ടു. മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ബസില്‍ ക്യാമ്പിലേയ്ക്ക് മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണുണ്ടായത്. ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണ് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് സിഐഎസ്എഫുകാര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിയോഗിച്ച സിഐഎസ്എഫ് സംഘമാണ് ആക്രണത്തിനിരയാക്കപ്പെട്ടത്. നവംബര്‍ 12നും 30നുമായി രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളായ ബസ്തര്‍ അടക്കമുള്ള ദക്ഷിണ മേഖലകളില്‍ ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മിസോറാം സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ ഏഴിന് ഫലം പുറത്തുവരും.

This post was last modified on November 8, 2018 5:17 pm