X

കന്നുകാലി വില്‍പ്പന നിരോധനം: കേരളത്തിന്റെ പ്രതിഷേധമറിയിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയയ്ക്കും

കേന്ദ്രസര്‍ക്കാരിന്റെ മറുപടി കിട്ടിയ ശേഷമായിരിക്കും കേരളം തുടര്‍നടപടികളെ പറ്റി ആലോചിക്കുക.

കശാപ്പിനുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കും. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ പ്രയാസമാണെന്നും തീരുമാനം അപ്രായോഗികമാണെന്നും വ്യക്തമാക്കി കൊണ്ടായിരിക്കും കത്തെഴുതുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ മറുപടി കിട്ടിയ ശേഷമായിരിക്കും കേരളം തുടര്‍നടപടികളെ പറ്റി ആലോചിക്കുക.

ഇന്നലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിവാദ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ഭക്ഷണം സംബന്ധിച്ച് അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഹിറ്റ്‌ലറുടെ നാസി രീതികള്‍ സമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളോട് ആലോചിക്കാതെയുള്ള ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ അട്ടിമറിക്കുന്നതാണെന്നും പിണറായി പറഞ്ഞിരുന്നു. മോദി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്.

This post was last modified on May 27, 2017 10:54 am