X

മോദിയെ അധിക്ഷേപിച്ചു സംസാരിച്ച മണിശങ്കര്‍ അയ്യര്‍ക്ക് സസ്പെന്‍ഷന്‍

പ്രധാന മന്ത്രിയോട് മാപ്പ് പറയണമെന്ന് മണിശങ്കര്‍ അയ്യരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  അധിക്ഷേപിച്ചു സംസാരിച്ച മണി ശങ്കര്‍ അയ്യറെ കോണ്‍ഗ്രസ്സ് സസ്പെന്‍ഡ് ചെയ്തു. പ്രധാന മന്ത്രിയോട് മാപ്പ് പറയണമെന്ന് മണിശങ്കര്‍ അയ്യരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ തീരുമാനം വന്നിരിക്കുന്നത്.

ബിജെപി കോണ്‍ഗ്രസിനെതിരേ മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസിന് ആ സംസ്‌കാരമല്ല ഉള്ളതെന്നു രാഹുല്‍ പറഞ്ഞു. താനും കോണ്‍ഗ്രസും പ്രതിക്ഷിക്കുന്നതു തന്റെ പ്രസ്താവനയില്‍ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുമെന്നുമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് ആ പാര്‍ട്ടിയില ഔറംഗസേബ് രാജിന്റെ തുടര്‍ച്ചയാണെന്ന മോദിയുടെ പരിഹാസത്തിനെതിരേയായിരുന്നു അയ്യരുടെ പ്രതിഷേധം. ആ മനുഷ്യന്‍ താഴെക്കിടയിലുള്ള ഒരാളാണ്. അദ്ദേഹത്തിനൊരു സംസ്‌കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മോദിയെ കുറിച്ച് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്.

This post was last modified on December 7, 2017 11:06 pm

Related Post
Leave a Comment