X

ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത് സ്കൈപ് വഴി

ലാപ്‌ടോപ്പില്‍ സ്‌കൈപ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാവും ദിലീപിനെ കോടതിയില്‍ 'ഹാജരാക്കുക'

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത് സ്കൈപ് വഴി. പൊലീസിന്റെ ആവശ്യം അങ്കമാലി കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണിത്. ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി ഇന്നു തീരുകയാണ്.

ആലുവ സബ് ജയിലിലെ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം തകരാറിലാണ്. ഇതിനാല്‍ പൊലീസ് പകരം സംവിധാനമൊരുക്കും. ലാപ്‌ടോപ്പില്‍ സ്‌കൈപ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാവും ദിലീപിനെ കോടതിയില്‍ ‘ഹാജരാക്കുക’. ഇതിനിടെ, മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലുള്ള വാദവും ഇന്ന് നടക്കും.

This post was last modified on July 25, 2017 9:41 am

Related Post
Leave a Comment