X

വീട്ടമ്മയെ വിന്‍സെന്റ് എംഎല്‍എ രണ്ട് തവണ പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

പീഡനക്കേസില്‍ പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്‌ക്കെതിരെ പ്രതിഷേധവുമായി വിന്‍സന്റ് എംഎല്‍എയുടെ അനുയായികള്‍ രംഗത്തെത്തി.

കോവളം എംഎല്‍എ എം.വിന്‍സന്റ് അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ ശാരീരികമായി പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. 2016 സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലാണ് വിന്‍സെന്റ് പീഡിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. വിന്‍സന്റ് തന്നെ ഉപദ്രവിച്ചെന്ന് പരാതിക്കാരി മൊഴി നല്‍കിയിരുന്നു. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി അവര്‍ പറയുന്നു. കടയില്‍ കയറിവന്ന് എംഎല്‍എ ബലമായി കയ്യില്‍ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ച് ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറയുന്നു.

അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി വിന്‍സന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് കോള്‍ രേഖകള്‍ പുറത്തുവന്നിരുന്നു. അതിനിടെ, പീഡനക്കേസില്‍ പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്‌ക്കെതിരെ പ്രതിഷേധവുമായി വിന്‍സന്റ് എംഎല്‍എയുടെ അനുയായികള്‍ രംഗത്തെത്തി. പരാതിക്കാരിയെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചപ്പോഴാണ് ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

This post was last modified on July 25, 2017 9:41 am

Related Post
Leave a Comment