X

ആലത്തൂരില്‍ രമ്യ ഹരിദാസ് അട്ടിമറി നടത്തുമെന്ന് മനോരമ ന്യൂസ് സര്‍വേ

ആലപ്പുഴയും ആറ്റിങ്ങലും എല്‍ഡിഎഫ് നേടും. ചാലക്കുടിയില്‍ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്.

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ രമ്യ ഹരിദാസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ അട്ടിമറി വിജയം നേടുമെന്ന് മനോരമ ന്യൂസ് സര്‍വേ പ്രവചനം. ആലപ്പുഴയും ആറ്റിങ്ങലും എല്‍ഡിഎഫ് നേടും. ചാലക്കുടിയില്‍ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്. കാര്‍വി ഇന്‍സൈറ്റിനൊപ്പമാണ് മനോരമ ന്യൂസ് സര്‍വേ നടത്തിയത്. എറണാകുളവും ഇടുക്കിയും യുഡിഎഫ് നേടും.

ആലത്തൂരില്‍ യുഡിഎഫിന് 45 ശതമാനം വോട്ടും എല്‍ഡിഎഫിന് 38 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 13 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്. രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ചാലക്കുടിയില്‍ യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 39 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് 44 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 13 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എല്‍ഡിഎഫ് 39 ശതമാനം വോട്ടും എന്‍ഡിഎ 11 ശതമാനവും. ഇടുക്കിയില്‍ യുഡിഎഫ് 44, എല്‍ഡിഎഫ് 39, എന്‍ഡിഎ ഒമ്പത് ശതമാനം.

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ശ്രീമതി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ കെ സുധാകരനോട് പരാജയപ്പെട്ടേക്കാം. യുഡിഎഫിന് 49 ശതമാനം വോട്ടും എല്‍ഡിഫിന് 38 ശതമാനം വോട്ടുമായിരിക്കും ഇവിടെ. കൊല്ലവും കോട്ടയവും യുഡിഎഫിനൊപ്പം നില്‍ക്കും.

This post was last modified on April 3, 2019 9:16 pm