X

“യതീഷ് ചന്ദ്രയുടെ ശരീര ഭാഷ ശരിയല്ല, എന്തിന് ശബരിമലയില്‍ നിയമിച്ചു?” സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

എസ് പി യതീഷ് ചന്ദ്രയുടെ ശരീര ഭാഷ ശരിയല്ലെന്നും ഹൈക്കോടതി വിലയിരുത്തി.

യതീഷ് ചന്ദ്രയേയും വിജയ് സാക്കറെയേയും എന്തിന് ശബരിമലയില്‍ നിയമിച്ചു എന്ന് ഹൈക്കോടതി സര്‍ക്കാരിനോട്. രൂക്ഷ വിമര്‍ശനമാണ് ഇരു ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും നേരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും മലയാളം അറിയില്ലേ എന്ന് കോടതി ചോദിച്ചു. ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ ഇവര്‍ വായിച്ചിട്ടില്ലേ.

എസ് പി യതീഷ് ചന്ദ്രയുടെ ശരീര ഭാഷ ശരിയല്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഈ എസ് പി നേരത്തെ സ്ത്രീകളെയും കുട്ടികളെയും അടക്കം തല്ലിയ ആളല്ലേ എന്ന് കോടതി ചോദിച്ചു.

ശരണം വിളിച്ചതില്‍ തെറ്റില്ല. ഭക്തര്‍ക്ക് ഒറ്റയ്ക്കോ കൂട്ടമായോ സന്നിധാനത്ത് പോകാം. ശരണ മന്ത്രം ചൊല്ലുന്നത് തടയരുത് എന്ന് കോടതി ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

ചെന്നിത്തലയ്ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്ന യതീഷ് ചന്ദ്രക്ക് കറുത്ത ആളുകളോട് അവജ്ഞ; മന്ത്രിയോട് കാട്ടിയത് അപമര്യാദ: എ എന്‍ രാധാകൃഷ്ണന്‍

This post was last modified on November 21, 2018 5:28 pm