X

യുഎസ് വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ഇന്ത്യക്കാരന്‍ മരിച്ചു

കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ഹോസ്പിറ്റലില്‍ വച്ചാണ് അതുല്‍കുമാര്‍ മരിച്ചത്.

അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ഇന്ത്യക്കാരന്‍ മരിച്ചു. 58കാരനായ അതുല്‍കുമാര്‍ ബാബുഭായ് പട്ടേലാണ് മരിച്ചത്. മേയ് 10നാണ് സംഭവം. ഇക്വഡോറില്‍ നിന്നാണ് അതുല്‍കുമാര്‍ എത്തിയത്. മതിയായ രേഖകളില്ലെന്ന് പറഞ്ഞ് അതുല്‍ കുമാറിനെ യുഎസ് ഇമ്മിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിന് ശേഷം കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പട്ടേലിനെ ഡിറ്റന്‍ഷന്‍ സെന്ററില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. രണ്ട് ദിവസത്തോളം ഇവിടെ കസ്റ്റഡിയില്‍ വച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

അതുല്‍കുമാറിനെ അധികൃതര്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും വ്യക്തമാവുകയും ചെയ്തിരുന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ഹോസ്പിറ്റലില്‍ വച്ചാണ് അതുല്‍കുമാര്‍ മരിച്ചത്. സംഭവം പരിശോധിച്ച് വരുകയാണെന്ന് ഇമ്മിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിനെ വിവരമറിയക്കുകയും തുടര്‍ന്ന് അതുല്‍കുമാറിന് കുടുംബത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

This post was last modified on May 19, 2017 12:43 pm