X

ഇന്നലെ ‘കൊല്ലപ്പെട്ട’ രാജകുമാരന്‍ മരിച്ചിട്ടില്ല; സുഖമായിരിക്കുന്നതായി സൗദി

സൗദി മുന്‍ രാജാവിന്റെ മകനായ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'death of Prince Abdulaziz bin Fahd' എന്ന പേരില്‍ ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടക്കിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും സുഖമായിരിക്കുന്നതായും സൗദി അറേബ്യ. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത അപവാദമാണെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുന്‍ സൗദി രാജാവിന്റെ മകനായ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘death of Prince Abdulaziz bin Fahd’ എന്ന പേരില്‍ ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതേസമയം അബ്ദുല്‍ അസീസിന്‍റെ പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.

ആസിര്‍ പ്രവിശ്യയുടെ ഗവര്‍ണറും മുന്‍ കിരീടാവകാശിയുടെ മകനുമായ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം യെമന്‍ അതിര്‍ത്തിക്ക് സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചിരുന്നു. സല്‍മാന്‍ രാജകുമാരന്റെ അധികാര കേന്ദ്രീകരണ ശ്രമങ്ങളുടെ ഭാഗമായി സ്ഥാപിക്കപ്പെട്ട അഴിമതി വിരുദ്ധ സമിതി വന്നതിന് ശേഷം 11 രാജകുമാരന്മാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

സൗദി ആരുടെ ‘കറവപ്പശു’? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?

This post was last modified on November 8, 2017 9:23 am