X

21 മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന കേസ്; മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരും കോട്ടയം സ്വദേശികളും എന്‍ഐഎ നിരീക്ഷണത്തില്‍

അഫ്ഗാനിസ്താനിലെ കൊറസാന്‍ പ്രവശിയയില്‍ മാധ്യമ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഷിഹാസ് സിറിയയില്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. തൃക്കരിപ്പൂരില്‍ നിന്ന് തന്നെയുള്ള അഷ്ഫാഖിന് റിക്രൂട്ടിംഗ് ചുമതലയാണ് ഉണ്ടായിരുന്നത് എന്ന് നഷീദുള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടികളും സ്ത്രീകളുമടക്കം 21 മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ കേസില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലാണ് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി അടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. അനധികൃതമായി അഫ്ഗാനിസ്ഥാനിലെത്തുകയും അറസ്റ്റിലായി ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കപ്പെടുകയും ചെയ്ത മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

വിശദമായ തെളിവുകള്‍ ലഭിച്ച ശേഷം ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേയ്ക്ക് പോയേക്കും. വയനാട് സ്വദേശിയായ നഷീദുള്‍ ഹംസഫറിനെ (26) സെപ്റ്റംബറിലാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. നഷീദുളിന്റെ അടുത്ത സുഹൃത്തായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ഷിഹാസ് 21 അംഗ സംഘത്തിലുണ്ടായിരുന്നു. അഫ്ഗാനിസ്താനിലെ കൊറസാന്‍ പ്രവശിയയില്‍ മാധ്യമ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഷിഹാസ് സിറിയയില്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. തൃക്കരിപ്പൂരില്‍ നിന്ന് തന്നെയുള്ള അഷ്ഫാഖിന് റിക്രൂട്ടിംഗ് ചുമതലയാണ് ഉണ്ടായിരുന്നത് എന്ന് നഷീദുള്‍ മൊഴി നല്‍കിയിട്ടുണ്ട്.

This post was last modified on November 15, 2018 8:28 am