ജിഷ്ണു പ്രണോയ് കോപ്പിയടിച്ചില്ല എന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി. ആത്മഹത്യക്കുറ്റം ഈ കേസില്‍ നിലനില്‍ക്കുമോ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് തെളിവ് വേണമെന്നും കോടതി പറഞ്ഞു. അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പലിന്റേയും സഹപാഠിയുടേയും മൊഴിയില്‍ ഇക്കാര്യം വ്യക്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഒളിവിലുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റ് ഉണ്ടാകില്ലെന്ന ഉറപ്പ് വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു ഉറപ്പും നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കണ്ടാലുടനെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.
Leave a Comment