കര്‍ണാടകയില്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ബിസ്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത മന്ത്രി എച്ച്ഡി രേവണ്ണ വിവാദത്തില്‍. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയാണ്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ മകനും മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരനുമാണ് രേവണ്ണ. ഹാസന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരം നേടിയതോടെയാണ് രേവണ്ണയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
ബിജെപി നേതാക്കളും രേവണ്ണയ്ക്കെതിരെ രംഗത്തെത്തി. അതേസമയം സഹോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി. നീങ്ങാന്‍ ഇടമില്ലാത്ത വിധമായിരുന്നു ജനക്കൂട്ടമെന്നും അതുകൊണ്ടാണ് പാക്കറ്റുകള്‍ ഇത്തരത്തില്‍ കൊടുക്കേണ്ടി വന്നതെന്നുമാണ് കുമാരസ്വാമി പറയുന്നത്.
വീഡിയോ:
This post was last modified on August 21, 2018 8:10 am