X

എല്ലാ ഡല്‍ഹിവാസികളും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം: ഡല്‍ഹി സര്‍ക്കാര്‍ പരസ്യത്തില്‍ കെജ്രിവാള്‍

പ്രളയദുരിതത്തില്‍ കഴിയുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് എല്ലാ ഇന്ത്യക്കാരുടേയും കടമയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി എഡിഷന്‍ പ്രസിദ്ധീകരിച്ച ടൈംസ്‌ ഗ്രൂപ്പിന്‍റെ പരസ്യം പറയുന്നു.

പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് എല്ലാ ഡല്‍ഹിനിവാസികളും പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി സര്‍ക്കാരിന്റെ പത്ര പരസ്യത്തിലാണ് കെജ്രിവാളിന്റെ അഭ്യര്‍ത്ഥന. കേരളം കടുത്ത പ്രളയ ദുരിതം അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. കേരളത്തിലെ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് ഉദാരമായ സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കെജ്രിവാള്‍ പറയുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ കെജ്രിവാള്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ അക്കൗണ്ട് വിവരങ്ങള്‍ പരസ്യത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഇതിനിടെ പ്രളയദുരിതത്തില്‍ കഴിയുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് എല്ലാ ഇന്ത്യക്കാരുടേയും കടമയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി എഡിഷന്‍ പ്രസിദ്ധീകരിച്ച ടൈംസ്‌ ഗ്രൂപ്പിന്‍റെ പരസ്യം പറയുന്നു. നേരത്തെ ദുരിതം നേരിടുന്ന കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതുമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

This post was last modified on August 19, 2018 1:52 pm

Related Post
Leave a Comment