X

ഓണം മദ്യവില്‍പ്പനയില്‍ ഇത്തവണ പുതിയ റെക്കോഡ്; ഇരിങ്ങാലക്കുട മുന്നില്‍

ഇത്തവണ ഇരിങ്ങാലക്കുടയാണ് 'ഓണക്കുടി'യില്‍ കേരളത്തെ നയിക്കുന്നത്.

ഓണം ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ കേരളത്തിന് പുതിയ റെക്കോഡ്. ചാലക്കുടിയോ തിരൂരോ കോട്ടയമോ ഒന്നുമല്ല, ഇത്തവണ ഇരിങ്ങാലക്കുടയാണ് ‘ഓണക്കുടി’യില്‍ കേരളത്തെ നയിക്കുന്നത്. ഈ വര്‍ഷത്തെ മദ്യവില്‍പന മുന്‍ വര്‍ഷങ്ങളിലെ റെക്കോഡെല്ലാം പഴങ്കഥയാക്കിയതായി ബെവ്റിജസ് കോര്‍പറേഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 440 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. തിരുവോണത്തിന്റെ തലേ ദിവസമായ ഉത്രാടത്തിന് മാത്രം 71.1 കോടിയുടെ രൂപയുടെ മദ്യം മലയാളികള്‍ വാങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്.