X

ഗോവ മുഖ്യമന്ത്രി പരീഖറെ പ്രധാനമന്ത്രി പുറത്താക്കണം, സിപിഎം പ്രവര്‍ത്തകരുടെ രോമത്തില്‍ തൊടാന്‍ കഴിയില്ല: കോടിയേരി

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുന്നത് പോയിട്ട് രോമത്തിന് പോറലേല്‍പ്പിക്കാന്‍ പോലും ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കേരള മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സംസ്ഥാനത്തെ ഒന്നാകെയും മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. ഗോവയില്‍ ബിജെപി ഭരണമാണ് നടക്കുന്നതെന്നും കേരളത്തില്‍ നടക്കുന്നത് തെമ്മാടികളുടെ ഭരണമാണെന്നും മനോഹര്‍ പരീഖര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനെതിരെയാണ് കോടിയേരിയുടെ പ്രതികരണം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം ഡല്‍ഹിയില്‍ വച്ചാണ് ഇക്കാര്യം പറഞ്ഞത്.

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുന്നത് പോയിട്ട് രോമത്തിന് പോറലേല്‍പ്പിക്കാന്‍ പോലും ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അക്രമം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെ ഭീഷണി മുഴക്കിയിരുന്നു. സരോജ് പാണ്ഡെയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണെന്നും അവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പരീക്കര്‍ മുഖ്യമന്ത്രി, താങ്കള്‍ ‘തെമ്മാടികള്‍’ എന്നു വിളിച്ചാക്ഷേപിച്ചത് മോദിയുടെ ടീം ഇന്ത്യയെ തന്നെയാണ്

This post was last modified on October 16, 2017 2:45 pm