X

സരിതയുടെ മൊഴി രേഖപ്പെടുത്താതെ മുക്കിയ മജിസ്ട്രേറ്റ് രാജുവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാര്‍ മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച കത്തില്‍ വിഎസ് പറയുന്നു.

സോളാര്‍ അഴിമതി, ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്ട്രേറ്റിനെതിരെ വിഎസ് അച്യുതാനന്ദന്‍റെ പരാതി. മജിസ്ട്രേറ്റ് എന്‍.വി രാജുവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ് വിഎസ് പരാതി നല്‍കിയത്. രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാര്‍ മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച കത്തില്‍ വിഎസ് പറയുന്നു. എന്‍.വി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്.

This post was last modified on October 16, 2017 12:19 pm