X

ബന്ധു നിയമന വിവാദം: മന്ത്രി ജലീലിന്റെ ബന്ധു അദീബ് രാജി വച്ചു

ഇ മെയില്‍ വഴിയാണ് രാജി നല്‍കിയത്. നാളെ ചേരുന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം അദീബിന്റെ രാജി ചര്‍ച്ച ചെയ്യും.

യോഗ്യതയില്ലാതെ ബന്ധുവിനെ നിയമിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു രാജി വച്ചു. കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് മന്ത്രി ബന്ധുവമായ കെടി അദീബ് രാജി നല്‍കിയത്. ഇ മെയില്‍ വഴിയാണ് രാജി നല്‍കിയത്. നാളെ ചേരുന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം അദീബിന്റെ രാജി ചര്‍ച്ച ചെയ്യും.

നിയമനത്തില്‍ തഴഞ്ഞവര്‍ മന്ത്രി ബന്ധുവിനേക്കാള്‍ യോഗ്യതയുള്ളവര്‍ ആണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്‌ ആണ് ആരോപണവുമായി രംഗത്തുവന്നത്. ധനവകുപ്പ് അണ്ടര്‍ സെക്രട്ടറിയും എസ്ബിഐ ജനറല്‍ മാനേജരുമടക്കമുള്ളവര്‍ അപേക്ഷകരായി ഉണ്ടായിട്ടും ഇവരെയെല്ലാം ഒഴിവാക്കിയാണ് ബന്ധുവിന് നിയമനം നല്‍കിയിതെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അപേക്ഷ നല്‍കിയ ഏഴ് പേരില്‍ ആരും യോഗ്യരായവര്‍ ഇല്ലാതിരുന്നതിനാല്‍ ബന്ധുവായ അദീപിനെ വിളിച്ച് നിര്‍ബന്ധിച്ച് ചുമതലയേല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ വാദം. എന്നാല്‍ അഭിമുഖത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിതനായ കെ ടി അദീബിനേക്കാള്‍ യോഗ്യതയുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ് പി.കെ ഫിറോസ് പുറത്തുവിട്ടത്.

ജലീലിന് മേല്‍ ചാരിയ കോണിയിലൂടെ ഷാജി ഇറങ്ങുമോ?

മന്ത്രി ബന്ധുവിന് വേണ്ടി തഴഞ്ഞത് അഞ്ച് എംബിഎക്കാരെ; കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു

This post was last modified on November 12, 2018 8:46 am