X

ലാപ്‌ടോപ് കാണാനില്ല :ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടി ഫ്രാങ്കോ മുളയ്ക്കല്‍

കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിലെ തെളിവുകളുടെ പ്രധാന ഭാഗമായ ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ലാപ്‌ടോപ് കാണാനില്ലെന്നും ഹാജരാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം. ലാപ്‌ടോപ് ഹാജരാക്കുന്നതിനായി പോലീസ് ബിഷപ്പിന് അടുത്തിടെ അന്ത്യശാസനം നല്‍കിയതിന് പിറകെയാണ് കൂടുതല്‍ സമയം തേടിയത്. ഈ മാസം അഞ്ചിന് മുന്‍പ് ലാപ്‌ടോപ് ഹാജറാക്കാനായിരുന്നു അന്വേഷണ സംഘം നല്‍കിയ നിര്‍ദേശം.

അതേസമയം, വിഷയത്തില്‍ നിലപാട് കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ബിഷപ്പിന്റെ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാടെന്നാണ് പോലീസ് ഭാഷ്യം. ലാപ്‌ടോപ്പ് ഹാജരാക്കാത്ത വിവരം ഹൈക്കോടതിയെ അറിയിക്കാനും അധികൃതര്‍ നീക്കം തുടങ്ങി. അതിനിടെ കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. നിലവില്‍ ജാമ്യം നേടിയിട്ടുള്ള ബിഷപ്പ് ജലന്ധറിലാണ് ഉള്ളത്.

Related Post
Leave a Comment