നക്സല്‍ വര്‍ഗീസിനെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വര്‍ഗീസിനെ കുറ്റവാളിയാക്കി സത്യവാങ്മൂലം നല്‍കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. യുഡിഎഫ് സര്‍ക്കാര്‍ തയാറാക്കിയ സത്യവാങ്മൂലം നല്‍കിയത് തെറ്റ് തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന് വന്ന വീഴ്ച കുറച്ച് കാണാനാകില്ലെന്നും എംഎ ബേബി കൊല്ലത്ത് പറഞ്ഞു.
വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇതിനെ എതിര്‍ത്ത് നിലപാടറിയിച്ചത്്. കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ വര്‍ഗീസ് പ്രതിയായിരുന്നുവെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ ദിവസം പുറത്ത് വരുകയും വലിയ വിവാദമാവുകയും ചെയ്തു. വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
This post was last modified on April 1, 2017 3:23 pm
Leave a Comment