X

ഹെലികോപ്റ്റര്‍ വിട്ട് റോഡിലൂടെ പോയിട്ടും യോഗിക്ക് ബംഗാളില്‍ റാലിക്കെത്താനായില്ല?

"യുപിയില്‍ എവിടെയും യോഗിക്ക് നില്‍ക്കാനാവില്ല. അതുകൊണ്ടാണ് യോഗി ബംഗാളില്‍ ചുറ്റിയടിക്കുന്നത്" - മുഖ്യമന്ത്രി മമത ബാനര്‍ജി പരിഹസിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശ്ചിമ ബംഗാളിലെ പുരുളിയയില്‍ റാലിയില്‍ പങ്കെടുക്കുന്നതിനായി റോഡ് മാര്‍ഗം പുറപ്പെട്ടു. റാലി നടക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ യോഗിയെ കാത്തിരിക്കുകയാണ്. എന്നാല്‍ മതിയായ നടപടിക്രമങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ റാലി നടക്കില്ലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ തവണ ഹെലികോപ്റ്ററില്‍ റാലിക്ക് ചെന്ന യോഗിക്ക് ലാന്‍ഡിംഗ് അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

ഇത്തവണ ഇത്തരമൊരു സാധ്യത മുന്‍കൂട്ടി കണ്ട് ഝാര്‍ഖണ്ഡില്‍ ഹെലികോപ്റ്ററിലെത്തിയാണ് യോഗിയും സംഘവും റോഡ് മാര്‍ഗം പുരുളിയയിലേക്ക് തിരിച്ചത്. “യോഗിയോട് ആദ്യം ഉത്തര്‍പ്രദേശിന്റെ കാര്യം നോക്കാന്‍ പറ. നിരവധി പേര്‍ അവിടെ കൊല്ലപ്പെട്ടു. പൊലീസുകാരടക്കം കൊല്ലപ്പെട്ടു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ നിന്നാല്‍ യോഗിയടക്കം തോല്‍ക്കും. യുപിയില്‍ എവിടെയും യോഗിക്ക് നില്‍ക്കാനാവില്ല. അതുകൊണ്ടാണ് യോഗി ബംഗാളില്‍ ചുറ്റിയടിക്കുന്നത്” – മുഖ്യമന്ത്രി മമത ബാനര്‍ജി പരിഹസിച്ചു.

This post was last modified on February 5, 2019 7:00 pm