ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിലെ യുവതികളെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ‘ സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് അവര്‍ എത്തിയത്. തങ്കയങ്കി പുറപ്പെടുന്ന ഇന്ന് തന്നെ ദര്‍ശനത്തിനെത്തിയ അവര്‍ക്ക് ദുര്യേദ്ദേശ്യമുണ്ട്. അവര്‍ വിശ്വാസികളല്ല, നെയ്യ് നിറയ്ക്കാന്‍ സ്‌ക്രൂട്രൈവര്‍ ഉപയോഗിച്ച തേങ്ങ കുത്തി തുരക്കുന്നത് കണ്ടതല്ലേ?’ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.
അതേസമയം ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്നാണ് നിലവില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുന്ന മനിതി സംഘം നേതാവ് ശെല്‍വി വ്യക്തമാക്കിയത്. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നമാണ് മനിതി സംഘം പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചത്.
മനിതിയുടെ രണ്ടാമത്തെ സംഘവും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കൂടുതല്‍ നാമജപ പ്രതിഷേധകരും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ശരണ പാതയില്‍ മനിതി സംഘം പോകേണ്ട വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. മനിതി സംഘവും നാമജപ പ്രതിഷേധ സംഘവും ശരണ വഴിയില്‍ ഇരുസംഘങ്ങളായി തിരിഞ്ഞ് പ്രതിഷേധത്തിലാണ്.
This post was last modified on December 23, 2018 12:12 pm
Leave a Comment