X

തേനിയില്‍ വന്‍ കാട്ടുതീ; മരണ സംഖ്യ 9; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

15 പേരെ രക്ഷപ്പെടുത്തി; വ്യോമസേന തിരച്ചില്‍ ആരംഭിച്ചു

തമിഴ്നാട് തേനിയില്‍ വന്‍ കാട്ടുതീയില്‍ മരണ സംഖ്യ എട്ടായി. 15 ഓളം പേരെ രക്ഷപ്പെടുത്തി. 25 ഓളം പേര്‍ ഇപ്പോഴും കാട്ടു തീയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊരങ്ങണി മലയില്‍ ട്രെക്കിംഗിന് വന്ന വിദ്യാര്‍ത്ഥികളാണ് തീയില്‍ അകപ്പെട്ടവരില്‍ ഭൂരിപക്ഷവും. കോയമ്പത്തൂർ ഈറോഡ്, തിരുപ്പൂർ, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് കാണാതായത്. പ്രദേശത്തെ ജനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനം നടത്തുന്നു. വ്യോമസേനയും കാണാതായവര്‍ക്ക് വേണ്ടീയുള്ളതിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ എം‌ഐ-17 ഹെലികോപ്ടറാണ് തിരച്ചില്‍ നടത്തുന്നത്.

മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ അഭ്യര്‍ത്ഥന പ്രകാരം പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യോമസേനയ്ക്ക് തിരച്ചില്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 27 വിദ്യാര്‍ത്ഥികള്‍ ട്രെക്കിംഗിന് പോയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ പോലീസില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ അനുവാദം വാങ്ങിച്ചിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരുക്കേറ്റവരെ തേനിയിലെ ബോധി സര്‍ക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ തേനി കലക്ടർ എം. പല്ലവി ബൽദേവ് സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു.

This post was last modified on March 12, 2018 9:32 am