X

മൂന്നാറുകാര്‍ മാദ്ധ്യമങ്ങളെ കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ല: എംഎം മണി

സിപിഎം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും സിപിഐയേയും റവന്യു വകുപ്പിനേയും ഉദ്ദേശിച്ച് മണി പറഞ്ഞു.

മൂന്നാറുകാര്‍ മാദ്ധ്യമങ്ങളെ കൈകാര്യം ചെയ്താല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കില്ലെന്ന് മന്ത്രി എംഎം മണി. മൂന്നാറില്‍ മാദ്ധ്യമങ്ങള്‍ പ്രത്യേക അജണ്ടയോടെയാ പ്രവര്‍ത്തിക്കുന്നതെന്ന് എംഎം മണി ആരോപിച്ചു. സിപിഎം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും സിപിഐയേയും റവന്യു വകുപ്പിനേയും ഉദ്ദേശിച്ച് മണി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഒരു ഉദ്യോഗസ്ഥനും കരുതേണ്ടെന്നും എംഎം മണി പറഞ്ഞു.

This post was last modified on April 12, 2017 9:09 pm