X

തകര്‍ന്നു വീണതിനെ തുടര്‍ന്ന് ആറ് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മുംബൈ നടപ്പാലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ആറ് മാസം മുന്‍പ്

30 വര്‍ഷം പഴക്കമുള്ള നടപ്പാലത്തിന് അവസാന അറ്റ കുറ്റപണികള്‍ നടന്നത് 2010-11 വര്‍ഷത്തിലാണ്

നടപ്പാലം തകര്‍ന്നതിനെ തുടര്‍ന്ന് ആറ് പേരുടെ മരണത്തിനിടയാക്കുകയും 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മുംബൈ സി എസ് എം ടി ബ്രിഡ്ജ് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ആറ് മാസം മുന്‍പ്. വ്യാഴാഴ്ച വൈകുന്നേരമാണ് കാല്‍ നടയാത്രക്കാര്‍ക്കുള്ള തകര്‍ന്നു വീണത്.

സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിയ സര്‍വ്വെ നടപടികളുടെ ഗുണനിലവാരത്തെയാണ് ദുരന്തം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മുംബൈ മുന്‍സിപ്പാലിറ്റി നിയമിച്ച കോണ്‍ട്രാക്ടര്‍മാര്‍ മുംബയിലെ 300 ഓളം പാലങ്ങളും സബ് വേകളും മേല്‍പ്പാലങ്ങളും പരിശോധിച്ചു വരികയാണ്.

ഘടനാ പരിശോധനയുടെ രേഖകള്‍ താന്‍ പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ് എന്നു മുന്‍സിപ്പാലിറ്റി കമ്മീഷണര്‍ അജോയ് മേഹ്ത ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തിയാല്‍ കര്ശന നടപടി ഉണ്ടാകും എന്നു കമ്മീഷണര്‍ അറിയിച്ചു.

30 വര്‍ഷം പഴക്കമുള്ള നടപ്പാലത്തിന് അവസാന അറ്റ കുറ്റപണികള്‍ നടന്നത് 2010-11 വര്‍ഷത്തിലാണ്. 2016 ല്‍ സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി പാലത്തിന്റെ വടക്ക് ഭാഗത്ത് സൌന്ദര്യവത്ക്കരണ ജോലികള്‍ നടന്നിരുന്നു. അല്ലാതെ അറ്റകുറ്റപണികള്‍ നടന്നിട്ടില്ല. ഉദ്യോഗസ്ഥന്‍മാര്‍ പറയുന്നു.

2016ല്‍ മുംബയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് സര്‍വെ ആരംഭിച്ചത്. 3 മാസത്തിനകം റിപ്പോര്‍ട്ട്ഫയല്‍ ചെയ്യണം എന്നു ആവശ്യപ്പെട്ടിരുന്നെങ്കിലും 2018ലാണ് സര്‍വ്വെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.

ദുരന്തവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവീസ് ഉത്തരവിട്ടിട്ടുണ്ട്.

This post was last modified on March 15, 2019 7:26 am

Related Post
Leave a Comment