റയല്‍ മാഡ്രിഡില്‍ ട്രാന്‍സ്ഫറടക്കമുള്ള വിഷയങ്ങളില്‍ അധികാരം നേടിയാണ് സിനദിന്‍ സിദാന്‍ വീണ്ടും ചുമതലയേറ്റത്. സിദാന്‍ ടീമിലെത്തിയതോടെ വരും സീസണില്‍ സൂപ്പര്‍ താരങ്ങള്‍ ടീമിലേക്കെത്തുമെന്ന റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അത് ശരിവെയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. തന്റെ രണ്ടാം വരവിലെ ആദ്യ കച്ചവടം പൂര്‍ത്തിയാക്കി കഴിഞ്ഞു സിദാന്‍.
ബ്രസീലിന്റെ പ്രതിരോധനിരതാരം എഡെര്‍ മിലിറ്റാവോയെയാണ് റയല്‍ മഡ്രിഡ് ടീമിലെത്തിക്കുക. പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയില്‍ കളിക്കുന്ന മിലിറ്റാവോയുമായി കരാറെല്ലാം പൂര്‍ത്തിയാക്കിയെന്നാണ് റയല്‍ അറിയിച്ചത്. എന്നാല്‍ രണ്ടാഴ്ചയ്ക്കകം മാത്രമെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുകയുള്ളു. 50 ദശലക്ഷം യൂറോ മുടക്കി ആറ് വര്‍ഷത്തെ കരാറിനാണ് മിലിറ്റാവോയെ റയല്‍ ടീമിലെത്തിക്കുക. ഈ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ ജാലകം അടച്ചതിനാല്‍ അടുത്ത സീസണിലെ മിലിറ്റാവോ റയലിനായി കളിക്കുകയുളളു
ഇക്കഴിഞ്ഞ ഓഗ്‌സറ്റിലാണ് ബ്രസീലിയന്‍ ക്ലബായ സാവോ പോളോയില്‍ നിന്ന് മിലിറ്റാവോ പോര്‍ട്ടോയിലെത്തിയത്. ഒറ്റ സീസണിലെ പ്രകടനം കൊണ്ട് തന്നെ യൂറോപ്പിലെ വമ്പന്‍ ടീമുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
Leave a Comment