X

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും: കമല്‍ഹാസന്‍

തമിഴ്‌നാടിന്റെ ജനിതകഘടന മാറ്റാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയുമായും മക്കള്‍ നീതി മയ്യം സഖ്യമുണ്ടാക്കില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടില്‍ മത്സരിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഉടന്‍ കമ്മിറ്റിക്ക് രൂപം നല്‍കും. തമിഴ്‌നാടിന്റെ വികസനപ്രശ്‌നങ്ങളില്‍ കേന്ദ്രീകരിക്കുന്നതായിരിക്കും തന്റെ പാര്‍ട്ടിയുടെ പ്രചാരണമെന്നും കമല്‍ പറഞ്ഞു.

യോജിക്കാന്‍ കഴിയുന്ന കക്ഷികളുമായി സഖ്യമുണ്ടാക്കും. അതേസമയം പുതിയൊരു മുന്നണിക്ക് മക്കള്‍ നീതി മയ്യം നേതൃത്വം നല്‍കുമോ അതോ നിലവിലെ ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. തമിഴ്‌നാടിന്റെ ജനിതകഘടന മാറ്റാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയുമായും മക്കള്‍ നീതി മയ്യം സഖ്യമുണ്ടാക്കില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.