X

കെഎസ്ആര്‍ടിസിക്ക് ഇന്നലെ ഉണ്ടായ വരുമാന വര്‍ദ്ധനവ് 17 ലക്ഷം രൂപ; ഇതെങ്ങനെ സാധിച്ചു?

എംപാനൽ ജീവനക്കാരെ പിരിച്ച വിട്ട ശേഷം അദ്യ പ്രവർത്തിദിനമായിരുന്ന  തിങ്കളാഴ്ച 7.5 കോടിയുടെ വരുമാനമാണ് ഉണ്ടായത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കി എന്നാണ് റിപ്പോർട്ട്. എന്നാൽ പിരിച്ചുവിടൽ നടപടി ആരംഭിക്കുകയും ഇതുമുലം ട്രിപ്പുകള്‍ ഉൾപ്പെടെ മുടങ്ങുകയും ചെയ്ത കഴിഞ്ഞ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി പ്രതിദിനം ലാഭത്തിലാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 998 ഷെഡ്യൂളുകൾ മുടങ്ങിയപ്പോൾ പക്ഷേ വരുമാനത്തിൽ 17 ലക്ഷം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.  7 കോടി 70 ലക്ഷം രൂപയിലധികമായിരുന്നു കഴിഞ്ഞ ദിവസത്തെ വരുമാനം. ഹർത്താലിന് മുൻപുള്ള വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം ഇതിൽ 17 ലക്ഷത്തിന്റെ വർധയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഡീസൽ ചിലവിനത്തിൽ കുറവ് കൂടി കണക്കാക്കുമ്പോഴാണ് ഈ വരുമാന വർധനവെന്നതാണ് കണക്ക്.

ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ കുറവ് മൂലം ട്രിപ്പുകൾ ഉൾ‌പ്പെടെ വെട്ടിച്ചുരുക്കിയപ്പോഴാണ് കെഎസ് ആർട്ടിസിക്ക് ഇത്തരത്തിൽ പ്രതിദിന പ്രവർത്തനത്തിൽ‌ ലാഭത്തിന്റെ കണക്കുകൾ മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാർ  കുറഞ്ഞ ഭാഗങ്ങളിലെ സർവീസുകൾ വെട്ടിച്ചുരുക്കി കൂടുതൽ യാത്രികരുളിടത്തേക്ക് സർവീസുകൾ മാറ്റി ക്രമീകരിച്ചതാണ് നേട്ടത്തിന് പിന്നിലലെന്ന് അധികൃതർ പറയുന്നു.

എംപാനൽ ജീവനക്കാരെ പിരിച്ച വിട്ട ശേഷം അദ്യ പ്രവർത്തിദിനമായിരുന്ന  തിങ്കളാഴ്ച 7.5 കോടിയുടെ വരുമാനമാണ് ഉണ്ടായത്. മുൻ ദിവസങ്ങളിലും സമാനമായ വരുമാനമാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം ഉപയോഗിച്ച ഡീസലിൽ 17 ലക്ഷം രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നും കെ എസ്ആർടിസി എംഡി തന്നെ  നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇത്തരത്തിൽ ട്രിപ്പുകൾ മുടങ്ങുമ്പോൾ‌ വരുമാനക്കണക്കിൽ വരുന്ന വർധന ചൂണ്ടിക്കാട്ടുന്നത് മുൻ കാലങ്ങളിൽ ട്രിപ്പുകൾ നടത്തിവന്നിരുന്നതിലെ അപാകതയായി കണക്കാക്കേണ്ടിവരും. വരുമാനം കുറഞ്ഞ റൂട്ടുകളിൽ കൂടുതൽ ട്രിപ്പ് നടത്തിയിരുന്നു എന്നത് കെഎസ് ആർടിസിക്ക് കൂടുതൽ ചിലവിന് കാരണമാക്കിയിരുന്നത്. ഇക്കാര്യം നേരത്തെ എംഡി ടോമിൻ തച്ചങ്കരിയും ചൂണ്ടിക്കാട്ടിയിരുന്നു. ആളില്ലാ റൂട്ടുകളിൽ തീവണ്ടി പേലെ ട്രിപ്പുകൾ നടത്തുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ക്രമീകരണങ്ങളുടെ പേരിൽ ലാഭത്തിലല്ലാത്ത ട്രിപ്പുൾകൾ വെട്ടിച്ചുരുക്കുന്നത് ഗതാഗത സംവിധാനങ്ങൾ കുറഞ്ഞ ഗ്രാമീണ മേഖലകളിൽ യാത്രാ പ്രതിസന്ധിയും രൂക്ഷമാക്കും.

മുൻമാസങ്ങളിലെ കണക്കുകൾ പ്രകാരം ടിക്കറ്റ് വരുമാനം ടിക്കറ്റ ഇതര വരുമാനം എന്നീ നിലകളിൽ 188. 66 കോടിയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ഉള്ളത്.  എന്നാൽ‌  ചിലവ് ഇനത്തിൽ 322.41 കോടിയും വേണമെന്നാണ് കണക്ക്. ഇതുപ്രകാരം 133.75 കോടി രുപയുടെ ശരാരശരി നഷ്ടത്തിലാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നത്.  ഈ സാഹചര്യത്തിൽ എം പാനലുകാർക്ക് പകരം പുതിയ സ്ഥിരം ജീവനക്കാർ കൂടി വരുന്നതോടെ ചിലവ് ഇനത്തിൽ കൂടുതൽ തുക നീക്കിവയ്ക്കേണ്ടിവരുമെന്നത് ദീർഘകാലത്തേക്ക് പ്രതിസന്ധി രൂക്ഷമാക്കിയേക്കും.

വനിതാ മതില്‍ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സിപിഎം നീക്കം വൈകി വന്ന വിവേകം

 

സ്വന്തം പൗരന്മാരുടെ സ്വകാര്യതയെ ഭയക്കുന്ന ഭരണകൂടം ഒരു മുന്നറിയിപ്പാണ്

ഇന്ദിര ഗാന്ധിയെ കരിങ്കൊടി കാണിച്ച, പൊലീസിനെ തിരിച്ചു തല്ലിയ സഖാവ് കൂടിയായിരുന്നു ‘ചാച്ചന്‍’

This post was last modified on December 22, 2018 3:06 pm