സാങ്കേതിക വിദ്യകളെ പുരാണവുമായി താരതമ്യം ചെയ്യുന്ന സംഘപരിവാര്‍ നേതാക്കളില്‍ ഇടം പിടിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും. പുരാണ കഥകളിലെ നാരദ മഹഗര്‍ഷി ഗൂഗിളിനു സമാനനായ വ്യക്തിയായിരുന്നെന്നാണ് രൂപാണിയുടെ പരാമര്‍ശം.
നാരദന്‍ വിജ്ഞാനത്തിന്റെ അവസാനവാക്കായിരുന്നു. ലോകത്തെ എല്ലാ വിവരങ്ങളും അദ്ദേഹത്തിന് ലഭ്യമായിരുന്നു. മനുഷ്യരാശിയുടെ ഉന്നമനത്തിനായുള്ള വിവര ശേഖരണമായിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മമെന്നും ഗുജറാത്ത് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് ഗൂഗിള്‍ ആണ് വിവരങ്ങളുടെ അവസാനവാക്ക്. കാരണം ലോകത്തെ എല്ലാ വിവരങ്ങളും ഗൂഗിളില്‍ ലഭ്യമാണെന്നും രൂപാണി പറഞ്ഞു.
അര്‍എസ്എസ് പോഷക സംഘടനയായ വിശ്വ സംവദ് കേന്ദ്ര സംഘടിപ്പിച്ച ദേവ ഋഷി നാരദ് ജയന്തി ആഘോഷ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന.
This post was last modified on April 30, 2018 6:29 pm
Leave a Comment