X

റാഡിയ ടേപ്പ്: മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാംഗ്വിയും ഔട്ട് ലുക്കും തമ്മിലുള്ള കേസ് ഒത്തുതീര്‍ന്നു

ടുജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് ലോബിയിസ്റ്റ് നീര റാഡിയ രാഷ്ട്രീയക്കാരുമായും കോര്‍പ്പറേറ്റുമായും മാധ്യമപ്രവര്‍ത്തകരുമായും നടത്തിയ സംഭാഷങ്ങളുടെ ഓഡിയോ ടേപ്പുകള്‍ വലിയ വിവാദമുണ്ടാക്കിരുന്നു. ഇതിലൊന്നാണ് വീര്‍ സാംഗ്വിയുടെ സംഭാഷണം.

വിവാദമായ നീര റാഡിയ ടേപ്പിലെ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാംഗ്വിയും ഔട്ട്‌ലുക്ക് മാഗസിനും തമ്മിലുള്ള കേസ് ഒത്തുതീര്‍ന്നു. ടുജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് ലോബിയിസ്റ്റ് നീര റാഡിയ രാഷ്ട്രീയക്കാരുമായും കോര്‍പ്പറേറ്റുമായും മാധ്യമപ്രവര്‍ത്തകരുമായും നടത്തിയ സംഭാഷങ്ങളുടെ ഓഡിയോ ടേപ്പുകള്‍ വലിയ വിവാദമുണ്ടാക്കിരുന്നു. ഇതിലൊന്നാണ് വീര്‍ സാംഗ്വിയുടെ സംഭാഷണം. ഇത് പ്രസിദ്ധീകരിച്ച ഔട്ട് ലുക്കിനെതിരെ അപകീര്‍ത്തി കേസുമായി വീര്‍ സാംഗ്വി കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇരു കക്ഷികളും ഒത്തുതീര്‍പ്പിലെത്തിയത്.

ഔട്ട്‌ലുക്ക് മാഗസിന്‍ വീര്‍ സാംഗ്വിയോട് ക്ഷമാപണം നടത്തിയിരുന്നു. കേസ് ഒത്തുതീര്‍ക്കുന്നതിനായി സംയുക്തമായി ഇരു കക്ഷികളും അപേക്ഷ നല്‍കുമെന്ന് വീര്‍ സാംഗ്വിയുടെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2010 നവംബര്‍ 29ന് ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച സ്റ്റോറിയാണ് കേസിന് അടിസ്ഥാനം. റാഡിയ ടേപ്പ് കേസ് സുപ്രീം കോടതിയിലുമെത്തി. ഒമ്പത് വര്‍ഷം കൊണ്ട് അനധികൃതമായി 300 കോടിയുടെ ബിസിനസ് സാമ്രാജ്യം നീര റാഡിയ പടുത്തിയര്‍ത്തുമായി ബന്ധപ്പെട്ട ആരോപണവുമായി 2007ല്‍ അന്നത്തെ ധന മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ബര്‍ഖ ദത്ത് അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഭാഷണങ്ങളും വിവാദമായിരുന്നു.

Related Post
Leave a Comment