ശബരിമലയില്‍ തങ്ങള്‍ ദര്‍ശനം നടത്തിയതിന് പിന്നില്‍ യാതൊരു സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് അഡ്വ.ബിന്ദുവും കനകദുര്‍ഗയും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. പൊലീസ് തങ്ങളെ ഉപകരണമാക്കിയതല്ല, പകരം തങ്ങള്‍ പൊലീസിനെ ഉപകരണമാക്കുകയായിരുന്നു എന്നും ബിന്ദു പറഞ്ഞു. അന്ന് മടങ്ങേണ്ടി വന്നപ്പോള്‍ തീരുമാനിച്ച് ഉറപ്പിച്ചതാണ് – ഞങ്ങള്‍ ശബരിമലയില്‍ കയറിയിരിക്കും എന്ന കാര്യം.
തങ്ങള്‍ പുറപ്പെടുന്ന കാര്യം മുന്‍കൂട്ടി പൊലീസിനെ അറിയിച്ചില്ല. പമ്പയിലെത്തിയ ശേഷമാണ് പൊലീസിനെ സമീപിച്ചത്. രണ്ട് എസ് പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി. ദര്‍ശനത്തിന് പൊലീസ് പിന്തുണ നല്‍കി. മറ്റ് ഭക്തര്‍ക്കൊപ്പമാണ് മല ചവുട്ടിയത്. ആരും എതിര്‍ത്തില്ല. പലരും പ്രചരിപ്പിക്കുന്നത് പോലെ ആംബുലന്‍സിലല്ല സന്നിധാനത്തേയ്ക്ക് പോയത്. പമ്പയില്‍ നിന്ന് നടന്നാണ് കയറിയത്. നേരത്തെ മാവോയിസ്റ്റ് അനുഭാവമുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സംഘടനയുടേയും ഭാഗമല്ല. ദര്‍ശനം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു എന്നും കനകദുര്‍ഗ പറഞ്ഞു.
This post was last modified on January 3, 2019 10:04 pm
Leave a Comment