X

കന്നുകാലി വില്‍പ്പന നിയന്ത്രണം: കേന്ദ്ര ഉത്തരവിന് സ്റ്റേ ഇല്ലെന്ന്‍ ഹൈക്കോടതി

അതേസമയം കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ വിശദീകരണം നൽകണമെന്നും ഹര്‍ജിയില്‍ വിശദമായ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കി.

രാജ്യത്ത് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള, കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അതേസമയം കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ വിശദീകരണം നൽകണമെന്നും ഹര്‍ജിയില്‍ വിശദമായ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരുടെ വാദങ്ങൾ മുഖവിലക്കെടുക്കുന്നു എന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോഴിക്കോട്ടെ ഇറച്ചി വ്യാപാരികളും ഹൈബി ഈഡൻ എംഎല്‍എയും ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ
ഹൈക്കോടതിയെ സമീപിച്ചത്. കന്നുകാലി വില്‍പ്പനയും കശാപ്പും സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്ര ഉത്തരവ് എന്നുമാണ് ഹർജിക്കാരുടെ വാദം. സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ അനുകൂലിച്ചിരുന്നു. കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും.

This post was last modified on June 7, 2017 2:26 pm