X

ട്രാന്‍സ്ജെന്‍ഡര്‍ പ്രവീൺ നാഥിനെ പരീക്ഷയെഴുതാൻ അനുവദിക്കണം

മാനുഷിക പരിഗണന വെച്ച് പ്രിൻസിപ്പൾക്ക് പരീക്ഷ എഴുതിപ്പിക്കാൻ സാധിക്കും. എന്നാൽ അതുചെയ്യാതെ പ്രവീൺ നാഥിന്റെ സ്വത്വത്തെ പോലും ചോദ്യം ചെയ്യുന്ന നടപടിയാണ് പ്രിൻസിപ്പൾ പുലർത്തുന്നത്

എൻ.എസ്.എസ് നെന്മാറ കോളേജിലെ ട്രാൻസ്‌മെൻ വിദ്യാർത്ഥി പ്രവീൺ നാഥിനെ നാലാം സെമസ്റ്റർ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മതിയായ ഹാജർ ഇല്ലെന്ന് പറഞ്ഞാണ് കോളേജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിക്കാത്തത്. ഹാജർ ഇല്ലെന്ന പ്രശ്നം പലനിലക്കും മറികടക്കാമെന്നിരിക്കെ അതുചെയ്തു കൊടുക്കാത്ത കോളേജ് അധികൃതരുടെ നടപടി ദുരുദ്ദേശപരമാണ്. മാനുഷിക പരിഗണന വെച്ച് പ്രിൻസിപ്പൾക്ക് പരീക്ഷ എഴുതിപ്പിക്കാൻ സാധിക്കും. എന്നാൽ അതുചെയ്യാതെ പ്രവീൺ നാഥിന്റെ സ്വത്വത്തെ പോലും ചോദ്യം ചെയ്യുന്ന നടപടിയാണ് പ്രിൻസിപ്പൾ പുലർത്തുന്നത്.

ഈ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവീൺ നാഥ്‌ യൂണിവേഴ്സിറ്റി അധികൃതർക്ക് നൽകിയ അപേക്ഷയിൽ ഉടൻ നടപടി കൈക്കൊള്ളണം. പരീക്ഷ എഴുതാൻ അനുവദിക്കുകയും വിഷയത്തിൽ അന്വേഷണം നടത്തി പ്രവീൺ നാഥിന്റെ അവസരം നിഷേധിക്കുന്ന കോളേജ് പ്രിൻസിപ്പളക്കമുള്ളവർക്കെതിരെ നടപടി കൊക്കൊള്ളുകയും വേണമെന്ന് ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം ആവശ്യപ്പെട്ടു. ട്രാൻസ്ജെൻഡേഴ്സിനെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനത്തിന്റെ പ്രതിഫലനമാണ് ഈ വിഷയത്തിലും ഉണ്ടാകുന്നത്.

നെന്മാറ എന്‍എസ്എസ്‌കോളേജ് പ്രിന്‍സിപ്പലിന്റെ സദാചാര പോലീസിംഗ്; പഠനം വഴിമുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി

This post was last modified on April 20, 2018 7:10 pm