X

ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍ഗോഡ് സ്വദേശിയും

ദുബായില്‍ താമസിക്കുന്ന ഇവര്‍ ഭര്‍ത്താവിനൊപ്പം കൊളംബോയിലെ ബന്ധുക്കളെ കാണാനും വിനോദയാത്രകള്‍ക്കുമായാണ് എത്തിയത്.

ശ്രീലങ്കയില്‍ പോള്ളികളിലും ഹോട്ടലുകളിലുമായുണ്ടായ സ്‌ഫോടനങ്ങള്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും. കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റംസീനയാണ് (58) മരിച്ചത്. കൊളംബോയിലെ ഷാംഗ്രില ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോളായിരുന്നു ആക്രമണം.

ദുബായില്‍ താമസിക്കുന്ന ഇവര്‍ ഭര്‍ത്താവിനൊപ്പം കൊളംബോയിലെ ബന്ധുക്കളെ കാണാനും വിനോദയാത്രകള്‍ക്കുമായാണ് എത്തിയത്. റംസീനയുടെ പിതാവിനും സഹോദരങ്ങള്‍ക്കും കൊളംബോയില്‍ ബിസിനസുകളുണ്ട്.

This post was last modified on April 21, 2019 8:17 pm