X

കാണാതായ സുഖോയ് യുദ്ധവിമാനത്തിന്റെ ഭാഗം കണ്ടെത്തി

കാണാതായ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്. പൈലറ്റുമാരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

അരുണാചല്‍പ്രദേശില്‍ ചൈനീസ് അതിര്‍ത്തിക്ക് സമീപം കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി. ഉള്‍വനത്തില്‍ നിന്നാണ് വിമാനഭാഗം കണ്ടെത്തിയത്. കാണാതായ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്. പൈലറ്റുമാരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ആസാമിലെ തേസ്പൂരിലുള്ള വ്യോമസേന താവളത്തില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ പരിശീലന പറക്കലിന് പോയ വിമാനമാണ് കാണാതായിരുന്നത്. അരുണാചല്‍ പ്രദേശിലെ ഡോളാസാംഗില്‍ എത്തിയപ്പോള്‍ വിമാനം കാണാതാവുകയായിരുന്നു.

This post was last modified on May 26, 2017 12:19 pm