X

രഹ്‌ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ഹർജി തള്ളി

ചൊവ്വാഴ്ച അറസ്റ്റിലായ രഹ്‌ന ഇപ്പോള്‍ റിമാന്‍ഡിലാണ്

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ രഹ്‌ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹരജി കോടതി തള്ളി. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന്റെ ആവശ്യം തള്ളിയത്.

കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനും മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച അറസ്റ്റിലായ രഹ്‌ന ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയെ ചൊവ്വാഴ്ചയാണ് പത്തനംതിട്ട പോലീസാണ് അറസറ്റ് ചെയ്തത്. അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞമാസം 20 നായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ അറസ്റ്റില്‍

This post was last modified on November 30, 2018 5:17 pm