X

സാവകാശ ഹര്‍ജി: ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിക്കില്ല, വിധി നടപ്പിലാക്കാന്‍ സമയ പരിധി തേടില്ല

പ്രളയത്തെ തുടര്‍ന്ന് പമ്പയിലും ത്രിവേണിയിലും മറ്റും ഉണ്ടായ കെടുതികള്‍ സാവകാശ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും

ശബരിമലയി യുവതീ പ്രവേശന വിധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് നല്‍കുന്ന സാവകാശ ഹര്‍ജിയില്‍ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിക്കില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ സമയപരിധി തേടേണ്ടതില്ല എന്നും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

അതേസമയം പ്രളയത്തെ തുടര്‍ന്ന് പമ്പയിലും ത്രിവേണിയിലും മറ്റും ഉണ്ടായ കെടുതികള്‍ സാവകാശ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മാസ പൂജയ്ക്ക് സന്നിധാനത്ത് ഉണ്ടായ പ്രശ്നങ്ങള്‍ കോടതിയെ ബോധിപ്പിക്കും. കൂടാതെ ശബരിമലയില്‍ തീവ്ര സാംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നു കാണിച്ച് ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും എംപവേര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശകളും അവതരിപ്പിക്കും.

കഴിഞ്ഞ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും തന്ത്രി കുടുംബവും പന്തളം രാജ കുടുംബവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

This post was last modified on November 17, 2018 11:10 am