X

പ്രധാനമന്ത്രി നാളെ വൈകീട്ട് കേരളത്തിലേയ്ക്ക്

അദ്ദേഹം കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കേരളം ചോദിച്ചതെല്ലാം കൊടുക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും കണ്ണന്താനം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തും. നാളെ വൈകീട്ട് കേരളത്തിലെത്തുന്ന പ്രധാന മന്ത്രി മറ്റന്നാളായിരിക്കും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹം കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കേരളം ചോദിച്ചതെല്ലാം കൊടുക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും കണ്ണന്താനം പറഞ്ഞു.

അതേസമയം അടിയന്തര സഹായമായി കേരളം 1220 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും 100 കോടി മാത്രമാണ് ഇതുവരെ കേന്ദ്രം അനുവദിച്ചത്. 8316 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന, മരണം 70 കവിഞ്ഞ, കേരളത്തിന്റെ എല്ലാ ജില്ലകളേയും ബാധിച്ചിരിക്കുന്ന പ്രളയം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടുമില്ല.

This post was last modified on August 16, 2018 10:15 pm