X

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് പേര്‍ കൂടി സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി പൊലീസ്

ചെക്കിക്കുളം അബ്ദുള്‍ ഖയൂം, വളപട്ടണം സ്വദേശികളായ അബ്ദുള്‍ മനാഫ്, സുബൈര്‍, റിസ്വാന തുടങ്ങിയവരാണ് സിറിയയിലേയ്ക്ക് കടന്നത്. അബ്ദുള്‍ മനാഫ് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലെന്ന് പൊലീസ് പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് യുവാക്കള്‍ കൂടി സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായതായി പൊലീസ്. ചെക്കിക്കുളം അബ്ദുള്‍ ഖയൂം, പാപ്പിനിശ്ശേരി സ്വദേശി സഫ്വാന്‍, വളപട്ടണം സ്വദേശികളായ അബ്ദുള്‍ മനാഫ്, ഷബീര്‍, സുബൈര്‍, ഭാര്യ റിസ്വാന തുടങ്ങിയവരാണ് സിറിയയിലേയ്ക്ക് കടന്നത്. അബ്ദുള്‍ മനാഫ് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലെന്ന് പൊലീസ് പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അടക്കമുള്ളവര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ സിറിയയിലേക്ക് കടന്ന ഷാജഹാന്‍ വഴിയാണ് ഇവര്‍ പോയിരിക്കുന്നത്.

This post was last modified on November 2, 2017 3:58 pm