X

അഴിമതിക്ക് എല്‍ഡിഎഫില്‍ സ്ഥാനമില്ല; തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്ന് സിപിഐ ദേശീയ നേതൃത്വം

ഇടതുപക്ഷ സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ല. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറുകയും അധികാരദുര്‍വിനിയോഗം നടത്തുകയും ചെയ്തതായി സിപിഐ ദേശീയ നേതൃത്വം. അധികാര ദുര്‍വിനിയോഗം നടത്തി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ല. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. ചാണ്ടി വീണ്ടും നിലം നികത്തിയാല്‍ വീണ്ടും കേസെടുക്കേണ്ടി വരുമെന്നും ഓരോരുത്തരും അവരവരുടെ നിലവാരത്തിലാണ് സംസാരിക്കുന്നതെന്നും തോമസ് ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കാനം പറഞ്ഞു.

This post was last modified on November 2, 2017 4:25 pm