X

എല്‍ഡിഎഫില്‍ പ്രവേശനം കിട്ടിയതിന് പിന്നാലെ ബാലകൃഷ്ണപിള്ള പറഞ്ഞു; “കുടുംബത്തില്‍ പിറന്ന യുവതികള്‍ ശബരിമലയ്ക്ക് പോകില്ല”

വനിതാമതിലില്‍ കരയോഗക്കാരുണ്ടാകും, സുകുമാരന്‍ നായര്‍ക്ക് ആരെയും പിന്തുണയ്ക്കാം

എല്‍ഡിഫ് പ്രവേശനം കിട്ടിയതിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെന്നുണ്ടുങ്കില്‍ അത് സ്വന്തമായ നിലയ്ക്കാകാം. ചട്ടമ്പി സ്വാമി, മന്നത്ത് പദ്മനാഭന്‍, കെ കേളപ്പന്‍ എന്നിവരുടെ പാരമ്പര്യം സമുദായ നേതൃത്വം മറക്കരുതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. വനിതാമതിലില്‍ കരയോഗക്കാരുമുണ്ടാകുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. മനോരമ ന്യൂസിനോടാണ് ബാലകൃഷ്ണ പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്. വനിതാമതിലിനെതിരായ സംഘപരിവാര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പരിപാടിക്കെതിരെയാണ് ബാലകൃഷ്ണ പിള്ളയുടെ രൂക്ഷവിമര്‍ശനം.

അതേസമയം ‘കുടുംബത്തില്‍ പിറന്ന’ യുവതികള്‍ ശബരിമലയ്ക്ക് പോകില്ലെന്നും ഇതുവരെ പോയവരെല്ലാം ആക്ടിവിസ്റ്റുകളും ചുംബന സമരക്കാരുമാണെന്നും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. സര്‍ക്കാരിന് എന്‍എസ്എസുമായി ചര്‍ച്ച നടത്താമായിരുന്നു. അതേസമയം കോടതിവിധി നടപ്പാക്കുന്നതിന് സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

സുരേഷ് ഗോപിയോട് താങ്കള്‍ കാണിച്ചതെന്താണ്? പിണറായിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്ന സുകുമാരന്‍ നായരോടാണ് ചോദ്യം

This post was last modified on December 27, 2018 9:04 am