X

ക്ഷേത്രങ്ങളിലെ സ്വര്‍ണം വിറ്റ് കേരളത്തെ വീണ്ടെടുക്കണമെന്ന് ബി.ജെ.പി എം.പി

ജനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കണമെന്നും ആളുകള്‍ മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുമ്പോള്‍ അത്തരം സമ്പത്തിന്റെ ഉപയോഗം മറ്റെന്തിനാണെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.

കേരളത്തിലെ പ്രശസ്തമായ മൂന്നു ക്ഷേത്രങ്ങളിലെ സ്വർണം വിറ്റും സമ്പത്ത് ഉപയോഗിച്ചും പ്രളയബാധിതരെ സഹായിക്കണം എന്ന് ബി ജെ പി എം പി ഉദിത് രാജ്. ഇതാദ്യമായാണ് ഒരു ബി ജെ പി നേതാവ് ഇത്തരത്തിൽ ഒരു അഭിപ്രായവുമായി മുന്നോട്ടു വരുന്നത്. നേരത്തെ ചില യുക്തവാദി നേതാക്കളും, സാമൂഹ്യ പ്രവർത്തകരും ഇതേ അഭിപ്രായം പങ്കു വെച്ചെങ്കിലും ബി ജെ പി ക്യാമ്പ് പ്രതികരിച്ചിരുന്നില്ല.

ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ സമ്പത്ത് ഒരു ലക്ഷം കോടിയിലധികംവരുമെന്നും 21,000 കോടിയുടെ നഷ്ടം നികത്താന്‍ ഇതിലൊരു ഭാഗം ഉപയോഗിക്കാമെന്നുമാണ് വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ എം.പി.യായ ഉദിത് രാജ് പറഞ്ഞത്.

ജനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കണമെന്നും ആളുകള്‍ മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുമ്പോള്‍ അത്തരം സമ്പത്തിന്റെ ഉപയോഗം മറ്റെന്തിനാണെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.

Related Post
Leave a Comment