X

മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരിക്കു വകവയ്ക്കാതെ പരീക്ഷ എഴുതി ബി എഡ് വിദ്യാര്‍ത്ഥിനി

ജീവന്‍ തിരിച്ചു കിട്ടിയതിന്റെയും പരീക്ഷയെഴുതാന്‍ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് രശ്മിയിപ്പോള്‍

മരണത്തെ മുഖാമുഖം കണ്ടുവന്ന് പരിക്കു വകവയ്ക്കാതെ ഒരു പരീക്ഷയെഴുത്ത്. കുന്നം ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ രശ്മി രഘുനാഥാണ് കഴിഞ്ഞ ദിവസം അസാധാരണ അനുഭവത്തിലൂടെ കടന്നുപോയത്. ജീവന്‍ തിരിച്ചു കിട്ടിയതിന്റെയും പരീക്ഷയെഴുതാന്‍ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് രശ്മിയിപ്പോള്‍. ബി എഡിനു പഠിക്കുന്ന രശ്മിക്ക് ഇന്നലെ സൈക്കോളജി പരീക്ഷയായിരുന്നു.

രശ്മി ഇന്നലെ പരീക്ഷയ്ക്ക് തയ്യാറെടുത്ത് കോളേജിലേക്കു പോകും വഴി മാവേലിക്കര- പന്തളം റോഡിലേക്കു കയറുമ്പോള്‍ പെട്ടന്നൊരു ബസ് സ്‌കൂട്ടറിന് പിറകിലിടിച്ചു. സ്‌കൂട്ടര്‍ ഉള്‍പ്പടെ രശ്മി ബസിനടിയിലേക്കുപോയി. കണ്ടു നിന്നവരെല്ലാം നിലവിളിച്ചു. എന്നാല്‍ രശ്മി തലനാരിഴയ്ക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു.

ബസിനടിയില്‍പ്പെട്ട രശ്മിയെ നാട്ടുകാര്‍ വലിച്ചുപുറത്തേക്കെടുക്കുകയും ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കൈയിലും കാലിലും പരിക്കേറ്റ രശ്മിക്ക് ഡോക്ടര്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും വലതുകൈയ്യുടെ എക്സറെ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ പരീക്ഷയെഴുതണം എന്ന വാശിയില്‍ രശ്മി എക്സ് റേയ്ക്കു തയ്യാറാവാതെ പരീക്ഷാ ഹാളിലേക്കു പോവുകയായിരുന്നു.

പിന്നീട് വീട്ടില്‍ എത്തിയാണ് എക്‌സ് റേ എടുക്കാന്‍ ആശുപത്രിയില്‍ പോയത്. ചെങ്ങന്നൂര്‍ ബുധനൂര്‍ ഇലഞ്ഞിമേല്‍ സ്വദേശിയയാണ് ഈ 26കാരി.

This post was last modified on April 30, 2019 11:41 am