കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയിൽ സി ബി ഐ റെയ്ഡെന്നു റിപ്പോര്‍ട്ട്. റെയ്ഡ് ബിജെപി സര്‍ക്കാരിന്റെ പ്രതികാര നടപടി എന്നു തന്റെ വസതിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡി കെ ശിവകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡി കെ ശിവകുമാറിന്റെ സഹോദരനും എം പിയുമായ ഡി കെ സുരേഷ് പറഞ്ഞു.
ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളെ പ്രതിരോധിച്ചു കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്സ് –ജെഡിഎസ് സഖ്യ ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ഡി കെ ശിവകുമാര്‍. നേരത്തെ രാജ്യ സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം എല്‍ എമാരെയും ബാംഗളൂരുവില്‍ എത്തിച്ചു വോട്ട് ചോര്‍ച്ച തടഞ്ഞതും ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു.
This post was last modified on May 31, 2018 11:29 am
Leave a Comment